സിപിഎം- ബിജെപി സംഘർഷം.രണ്ട് പേർക്ക് വെട്ടേറ്റു.




തിരുവനന്തപുരം: സിപിഎം- ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം. തിരുവനന്തപുരം ചാക്കയിലാണ് സംഭവം. സംഘർഷത്തിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗം പ്രദീപ് ഉൾപ്പെടെ രണ്ട് പേർക്ക് വെട്ടേറ്റു. ഡിവൈഎഫ്ഐ പ്രവർത്തകനായ ഹരികൃഷ്ണനാണ് പരിക്കേറ്റ മറ്റൊരാൾ.പരിക്കേറ്റ ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.

വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. ചാക്ക വായനശാലയ്ക്കു സമീപം വെച്ചാണ് സിപിഎം- ബിജെപി പ്രവർത്തകർ ഏറ്റുമുട്ടിയത്. ആക്രമണത്തിനു പിന്നിൽ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പേട്ട പൊലീസ് രണ്ട് പേരെ പിടികൂടിയിട്ടുണ്ട്.
Previous Post Next Post