കേരളത്തിലെ കേരള കോണ്‍ഗ്രസ് കോട്ടകളില്‍ ഇടതു മുന്നണിക്ക് വന്‍ വിജയം സമ്മാനിച്ച് തെരഞ്ഞെടുപ്പിലെ മിന്നും താരമായി ജോസ് കെ മാണി


'തിരുവനന്തപുരം: മധ്യ കേരളത്തിലെ കേരള കോണ്‍ഗ്രസ് കോട്ടകളില്‍ ഇടതു മുന്നണിക്ക് വന്‍ വിജയം സമ്മാനിച്ച് തെരഞ്ഞെടുപ്പിലെ മിന്നും താരമായി ജോസ് കെ മാണി. പാലായിലും  കോട്ടയം, പത്തനംതിട്ട ജില്ലാ പഞ്ചായത്തുകളിലുമടക്കം നിരവധിയിടത്ത് ഇടതു വിജയത്തിന്‍റെ  പ്രധാന കാരണം കേരള കോണ്‍ഗ്രസ്  ജോസ് കെ മാണി  വിഭാഗമാണ്.  പാലാ നഗരസഭ തൂത്തുവാരിയ  ജോസ് കെ മാണി വിഭാഗം കോട്ടയം ജില്ലാപഞ്ചായത്തു കൂടി  ഇടതു മുന്നണിയുടെ കൈകളില്‍ എത്തിച്ചു. 

അഭിമാനകരമാണ് വിജയമെന്ന് ജോസ്കെ മാണി പ്രതികരിച്ചു. ഇടതുമുന്നണി ഉജ്ജ്വല വിജയമാണ് നേടിയത്. എക്കാലവും യുഡിഎഫിനൊപ്പം നിന്ന ജില്ലയായിരുന്നു കോട്ടയം. യുഡിഎഫ് കോട്ടകളിലെല്ലാം ചരിത്രമാറ്റം സൃഷ്ടിക്കാൻ കഴിഞ്ഞു. യഥാര്‍ത്ഥ കേരളാ കോൺഗ്രസ് ആരെന്ന സംശയത്തിന് ജനം മറുപടി നൽകി. ചതിച്ച് പോയവര്‍ക്കും തള്ളി പറഞ്ഞവര്‍ക്കും ഉള്ള മറുപടിയാണ് തെരഞ്ഞെടുപ്പ് ഫലം. ജനക്ഷേമ പദ്ധതികൾ മുൻനിര്‍ത്തി വലിയ സ്വീകാര്യത ഇടതു ഭരണത്തോട് ജനങ്ങൾക്ക് ഉണ്ടെന്നും ജോസ് കെമാണി പറഞ്ഞു. 
Previous Post Next Post