ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് ജാമ്യമില്ല. ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ബംഗളൂരു സെഷൻസ് കോടതി തള്ളി.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്റ്റർ ചെയ്ത കേസ് നിലനിൽക്കില്ലെന്ന ബിനീഷിന്റെ വാദവും കോടതി തള്ളി. ബിനീഷിന് ജാമ്യത്തിനായി ഇനി ഹൈക്കോടതിയെ സമീപിക്കണം.
ഡിസംബർ 23 വരെയാണ് ബിനീഷിന്റെ ജുഡീഷൽ കസ്റ്റഡി. ഇഡി അറസ്റ്റ് ചെയ്ത ബിനീഷ് നവംബർ 11 മുതൽ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ റിമാൻഡിലാണ്.