യുവതിയുടെ കൊലപാതകം; ഭർത്താവിൻ്റെ അച്ഛൻ പിടിയിൽ




മുംബൈ: ബീച്ചില്‍ പ്ലാസ്റ്റിക്ക് ബാ​ഗിലാക്കി ഉപേക്ഷിക്കപ്പെട്ട നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതിയെ കണ്ടെത്തി. യുവതിയുടെ ഭര്‍ത്താവിന്റെ പിതാവാണ് കൊലപാതകം നടത്തിയത്. യുവതിയുടെ സ്വഭാവത്തില്‍ സംശയിച്ചാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. യുവതിയെ വിവാഹം ചെയ്തതിന് ശേഷം മകന്‍ ദുഃഖിതനാണെന്നായിരുന്നുവെന്നും ഇതിന് കാരണം മരുമകളുടെ സ്വഭാവദൂഷ്യമാണെന്നുമാണ് ഇയാളുടെ അവകാശവാദം.

കൊലപാതകത്തിന് ഇയാളെ സഹായിച്ച രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് വര്‍ഷം മുമ്ബാണ് കൊല്ലപ്പെട്ട നന്ദിനിയും ഭര്‍ത്താവ് പങ്കജും വിവാഹിതരായത്.

ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. ഈ വിവാഹത്തില്‍ 55 കാരനായ ഭര്‍തൃപിതാവ് കമല്‍ റായ്ക്ക് താത്പര്യമുണ്ടായിരുന്നില്ല.


Previous Post Next Post