ഇതര സംസ്ഥാന തൊഴിലാളികൾ ഏറ്റുമുട്ടി; രണ്ട് പേർ വെട്ടേറ്റുമരിച്ചു




ഇടുക്കി: ഇടുക്കി വലിയ തേവാളയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടയിൽ രണ്ട് പേർ വെട്ടേറ്റുമരിച്ചു. ജാർഖണ്ഡ് ഗോഡ ജില്ലയിലെ ലാറ്റ സ്വദേശി ജംഷ് മറാണ്ടി(32), ഷുക്ക് ലാൽ മറാണ്ടി (43) എന്നിവരാണ് മരിച്ചത്.

 സംഭവവുമായി ബന്ധപ്പെട്ട്ജാർഖണ്ഡ് ഗോഡ ജില്ലയിൽ പറയ് യാഹൽ സ്വദേശി സഞ്ജയ് ബാസ്കിയെ (30)സമീപത്തെ ഏലത്തോട്ടത്തിൽ നിന്ന് പോലീസ് പിടികൂടി.   കൊലപാതങ്ങൾക്ക് ശേഷം മുങ്ങിയ പ്രതിയെ പുലർച്ചെ രണ്ടരയോടു കൂടിയാണ് പോലീസ് കണ്ടെത്തിയത്.
സംഘർഷത്തിൽ ഷുക്ലാലിന്റെ ഭാര്യ വാസന്തിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

തോട്ടം തൊഴിലാളികളായ നാല് പേരും താമസിച്ചിരുന്നത് ഒരേ വീട്ടിലാണ്. വലിയതോവാള പൊട്ടൻ കാലായിൽ ജോർജിന്റെ തോട്ടത്തിൽ പണി ചെയ്തിരുന്നവരാണ് ഇവർ. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് സൂചന

Previous Post Next Post