കോട്ടയം: ഇടതുമുന്നണിയില്‍ പാലാ സീറ്റിനെ ചൊല്ലി അവകാശവാദം നിലനില്‍ക്കെ കോട്ടയത്ത് എന്‍.സി.പിയുടെ പൊതുപരിപാടി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. എന്‍സിപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തോമസ് ചാണ്ടി അനുസ്മരണ യോഗത്തില്‍ സംസാരിച്ച ഉമ്മന്‍ചാണ്ടി ആത്മാര്‍ത്ഥതയുള്ള പൊതുപ്രവര്‍ത്തകനായിരുന്നു തോമസ് ചാണ്ടിയെന്നു അനുസ്മരിച്ചു.
പാലാ സീറ്റില്‍ എല്‍ഡിഎഫില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നടന്ന പരിപാടിയിലാണ് ഉദ്ഘാടകാനായി ഉമ്മന്‍ചാണ്ടിയെത്തിയത്. എന്‍സിപിയുടെ മുന്നണി മാറ്റത്തിന്റെ സൂചനയാണോ ഉമ്മന്‍ചാണ്ടിയെ ഉദ്ഘാടകനാക്കിയതെന്ന സംശയം ഇതിനോടകം ശക്തിപ്പെട്ടു. പാലാ സീറ്റ് വിട്ടുകൊടുക്കേണ്ടതില്ലെന്ന എന്‍സിപി നിലപാടിന് പിന്നാലെ പാര്‍ട്ടി എല്‍.ഡി.എഫ് വിട്ടേക്കുമെന്ന സൂചനകളും പുറത്ത് വന്നിരുന്നു.