സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി രേഷ്മ മറിയം റോയി വിജയിച്ചു


സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി രേഷ്മ മറിയം റോയി വിജയിച്ചു. കോന്നി അരുവാപ്പുലം പഞ്ചായത്ത് 11-ാം വാര്‍ഡിലെ സിപിഐഎം സ്ഥാനാര്‍ത്ഥി ആയായിരുന്നു രേഷ്മ മത്സരിച്ചത്.
നവംബര്‍ 18നാണ് രേഷ്മയ്ക്ക 21 വയസ് തികഞ്ഞത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേണ്ട ഏറ്റവും കുറഞ്ഞ പ്രായ പരിധിയാണ് 21 വയസ്സ്. രേഷ്മയുടെ കുടുംബം കോണ്‍ഗ്രസ് അനുകൂലികളാണ്. കോളജ് കാലത്താണ് രേഷ്മ ഇടത്തോട്ട് ചായുന്നത്. കോന്നി വിഎന്‍എസ് കോളജിലെ എസ്എഫ്ഐ അംഗമായിരുന്നു രേഷ്മ. നിലവില്‍ എസ്എഫ്ഐയുടെ ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും ഡിവൈഎഫ്ഐയുടെ ഡിസ്ട്രിക്ട് കമ്മിറ്റി അംഗവുമാണ് രേഷ്മ.
 
സാധാരണ തെരഞ്ഞെടുപ്പ് ക്യാമ്പയിനുകളില്‍ നിന്ന് വിപരീതമായി ഒരു ഡയറി കൈയില്‍ കരുതിയാണ് രേഷ്മ വീടുകള്‍ കയറിയുള്ള പ്രചാരണത്തിന് പോയത്. ജനങ്ങളുടെ പ്രശ്നങ്ങള്‍ ഡയറില്‍ കുറിച്ച് അവരില്‍ ഒരാളെന്ന തോന്നലുണ്ടാക്കാന്‍ രേഷ്മയ്ക്ക് സാധിച്ചു.
Previous Post Next Post