ബുറേവി ചുഴലിക്കാറ്റ്; തമിഴ്‌നാടിന്റെ തെക്കന്‍ ജില്ലകളില്‍ മഴ ശക്തം ; കന്യാകുമാരി ഉള്‍പ്പടെ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

കന്യാകുമാരി; ശ്രീലങ്കയില്‍ ബുറേവി ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച് ആഞ്ഞടിക്കുന്നു. ജാഫ്‌ന, മുല്ലൈതീവ്, കിള്ളിനോച്ചി മേഖലയില്‍ അതിശക്തമായ മഴയും കാറ്റും തുടരുകയാണ്. നിരവധി വീടുകള്‍ തകര്‍ന്നതായും മരങ്ങള്‍ കടപുഴകിയതായുമാണ് റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്‌നാടിന്റെ തെക്കന്‍ ജില്ലകളില്‍ മഴ ശക്തമായി. കന്യാകുമാരി ഉള്‍പ്പടെ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

രാമനാഥപുരം കന്യാകുമാരി ജില്ലകളില്‍ ജനങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ച് തുടങ്ങി. ദേശീയ ദുരന്ത നിവാരണ സേനയെ ഉള്‍പ്പടെ തീരമേഖലയില്‍ വിന്യസിച്ചിട്ടുണ്ട് .


,

Previous Post Next Post