തൊടുപുഴയില്‍ വീണ്ടും സംഘര്‍ഷം; സിപിഐഎം പ്രവര്‍ത്തകന്റെ വീടിന് നേരെ മുസ്ലിം ലീഗ് ആക്രമണം



തൊടുപുഴ: നഗരസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ തൊടുപുഴയില്‍ സിപിഐഎം-ലീഗ് സംഘര്‍ഷം കനക്കുന്നു. സിപിഐഎം പ്രവര്‍ത്തകന്റെ വീട് മുസ്ലിം ലീഗ് ആക്രമിച്ചു. ലീഗ് സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ കയറി ആക്രമണം നടത്തിയെന്ന പരാതിയുയര്‍ന്ന സിപിഐഎം നേതാവിന്റെ വീടിന് നേരെയാണ് ലീഗ് പ്രതികാരം നടത്തിയത്. സിപിഐഎം പ്രവര്‍ത്തകന്റെ വീട്ടില്‍ കടന്നുകയറിയ ലീഗ് പ്രവര്‍ത്തകര്‍ വീട്ടിലെ ഉപകരണങ്ങള്‍ അടിച്ചുതകര്‍ത്തു. കാറിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

Previous Post Next Post