പാമ്പാടി : കഴിഞ്ഞ 20 വർഷത്തെ തുടർ ഭരണത്തിന് വിരാമം ഇട്ടു കൊണ്ട് പാമ്പാടിയിൽ ഇനി മുതൽ പുതിയ ഭരണം വരികയാണ്.
പാമ്പാടിക്ക് എന്തൊക്കെ പോരായ്മകൾ ഉണ്ട് ???
അവ എങ്ങനെ പരിഹരിക്കാം.
സമീപ പഞ്ചായത്തുകൾ വികസന പാതയിൽ അതിവേഗം മുന്നേറുകയാണ്. പാമ്പാടിയോ? പിന്നോട്ട് . വിഭവങ്ങൾ ഇല്ലാഞ്ഞിട്ടല്ല , അത് കൈകാര്യം ചെയ്യുക ഒരു കല കൂടിയാണ്.
ഇത്തവണ തുടക്കം മുതൽ തന്നെ ജനകീയ നിർദ്ദേശങ്ങൾ ഉയർന്നു വന്നാൽ ഭരണ നേതൃത്വത്തിന് പദ്ധതി ആവിഷ്കരിക്കുന്നതിന് സഹായകമാവുകയും ചെയ്യും.
പാമ്പാടിയിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തേണ്ടതായി ഉണ്ട് ?
നിങ്ങൾ തിരഞ്ഞെടുത്ത ജനപ്രതിനിധികളെ പാമ്പാടിക്കാരൻ ന്യൂസിലൂടെ ഈ കാര്യങ്ങൾ അറിയിക്കാം.
*944760 1914* എന്ന നമ്പരിൽ നിങ്ങളുടെ നിർദ്ദേശങ്ങൾ , അഭിപ്രായങ്ങൾ ഇവ ശബ്ദ സന്ദേശമായോ , ടെക്സ്റ്റ് മെസേജുകളായോ , ചിത്രങ്ങളായോ വാട്ട്സ് ആപ്പിൽ അറിയിക്കാം. അവ ഏകീകരിച്ച് ഞങ്ങൾ പാമ്പാടിയുടെ പുതിയ ഭരണസമതിയുടെ ശ്രദ്ധയിൽപ്പെടുത്തും. ഇതിനൊപ്പം
കോട്ടയത്തിൻ്റെ മികച്ച സാമൂഹ്യ മാധ്യമമായ പാമ്പാടിക്കാരൻ ന്യൂസിൽ പ്രസിദ്ധീകരിക്കുകയും ചെയ്യു,,,
പറയേണ്ടത് പറയണം
അറിയേണ്ടത് അറിയണം
നേരിൻ്റെ ദർപ്പണം
*പാമ്പാടിക്കാരൻ ന്യൂസ്*