പാമ്പാടിയുടെ പുത്തൻ അമരക്കാർ ഇവർ



ലേഖകൻ : ജോവാൻ മധുമല

പാമ്പാടി : പാമ്പാടി ഗ്രാമപഞ്ചായത്തിൽ പ്രസിഡൻ്റിനെയും , വൈസ് പ്രസിഡൻറിനെയും L D F ഔദ്ധ്യോദികമായി പ്രഖ്യാപിച്ചു 
പ്രസിഡൻ്റ് ആയി 20 ആം വാർഡിൽ നിന്നും ( പത്താഴക്കുഴി )  ജയിച്ച ഡാലി റോയി വൈസ് പ്രസിഡൻ്റ് ആയും  16 ആം വാർഡിൽ ( കുറിയന്നൂർകുന്ന് )  നിന്നും ജയിച്ച P ഹരികുമാറും ആണ്  തിരഞ്ഞെടുക്കപ്പെട്ടവർ 
കഴിഞ്ഞ 20 വർഷക്കാലമായി തുടർച്ചയായി  U D F ഭരിച്ച പഞ്ചായത്ത് ആയിരുന്നു പാമ്പാടി 
അത്യുജ്ജല പ്രകടനം ഈ ഇലക്ഷന് L D F ന് കാഴ്ച്ചവെയ്ക്കാൻ സാധിച്ചു ഇത്തവണ 12 സീറ്റുകൾ നേടിയാണ് L D F അധികാരത്തിൽ എത്തുന്നത് 
U D F ൻ്റെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ വൻ പരാജയം ഉണ്ടായി ഒപ്പം കഴിഞ്ഞ 20 വർഷക്കാലം  കുത്തഴിഞ്ഞ ഭരണവും ,സ്വജനപക്ഷപാതവും U DF ന് തിരിച്ചടി നൽകി  

 L D F  സർക്കാരിൻ്റെ   ജനകീയ ഭരണവും സ്ഥാനാർത്ഥി നിർണ്ണയത്തിലെ ജനകീയതയും  ഈ ഇലക്ഷന് L D F ന്  നേട്ടമായി 
സ്ഥിരമായി U D F ഒരേ സ്ഥാനാർത്ഥികളെ നിർത്തിയത്  തിരിച്ചടിയായി . 3ൽപ്പരം തവണ   മത്സരിച്ചവർ വരെ  U D F നിരയിൽ ഉണ്ടായിരുന്നു   .പക്ഷെ L D F  പുതിയ ആശയങ്ങൾ ഉള്ള യുവാക്കൾക്ക് അവസരം നൽകിയത് പാമ്പാടി ഏറ്റെടുത്തു 
L D F ൽ വിശ്വാസം അർപ്പിച്ച ജനങ്ങളുടെ വിജയമാണ് ഈ തിരഞ്ഞെടുപ്പ് എന്നത് വസ്തുതയാണ് 
പ്രസിഡൻ്റ് ആയി തിരഞ്ഞെടുത്ത ഡാലി റോയി ,വൈസ് പ്രസിഡൻറ് ആയി തിരഞ്ഞെടുത്ത P ഹരികുമാർ എന്നിവർ പുതുമുഖങ്ങൾ ആണ് 
പാമ്പാടിയിലെ ജനങ്ങൾ ഇവരുടെ ജനകീയ ഭരണത്തിനായി കാത്തിരിക്കുകയാണ് ...ശുഭപ്രതീക്ഷയോടെ

പുതിയ ഭരണസമതിക്ക് പാമ്പാടിക്കാരൻ ന്യൂസ്  നെറ്റ് വർക്കിൻ്റെ ആശംസകൾ
Previous Post Next Post