പാമ്പാടിയിലെ ക്രിസ്തുമസ്സ് പടക്ക വിപണി ഉണർന്നു


പാമ്പാടി : ഈ കോവിഡ് കാലത്ത് കിസ്തുമസ്സ് ആഘോഷങ്ങൾ പതിവുപോലെ അല്ലെങ്കിലും പാമ്പാടിക്കാർ ആഘോഷമാക്കി മാറ്റുന്നതിൻ്റെ തെളിവാണ് ക്രിസ്തുമസ്സ് പടക്ക വിപണി 
കഴിഞ്ഞ 12 വർഷക്കാലമായി മുടക്കമില്ലാതെ  പാമ്പാടിയിലെ ഒരു പറ്റം യുവാക്കൾ ചേർന്ന് നടത്തുന്ന പടക്ക കടയിൽ തിരക്കേറി

 70 പൈസയിൽ തുടങ്ങുന്ന 
നാടൻ ഓലപ്പടക്കം മുതൽ 1800 രൂപ വരെ വില ഉള്ള ചൈനീസ് പടക്കം വരെ ഇവരുടെ കടയിലെ താരങ്ങളാണ് .


പാമ്പാടി പഞ്ചായത്ത് ആഫീസിനു തൊട്ടടുത്ത മുറിയിലാണ് ഈ താൽക്കാലിക പടക്ക വിപണി 
പീക്കോക്ക് ഷോട്ടിന് ആവശ്യക്കാർ ഏറെയാണ് ആകാശത്ത് മയിലിനെപ്പോലെ ദൃശ്യഭംഗി നൽകുന്ന ഷോട്ട് ആണ് പീക്കോക്ക് 
കമ്പിത്തിരി , മത്താപ്പൂ , തറച്ചക്രം , ഗ്രീൻ ആറ്റം തുടങ്ങി 120 ൽപ്പരം വ്യത്യസ്തങ്ങളായ പടക്കങ്ങളുടെ വലിയ ഒരു ശേഖരം തന്നെ പഞ്ചായത്ത് ആഫീസിനു മുമ്പിൽ ഉള്ള ഈ കടയിൽ ഉണ്ട്
Previous Post Next Post