ഭർത്താവ് ഒപ്പം കൂട്ടിയില്ല. ഭാര്യ ആത്മഹത്യ ചെയ്തു







ലക്‌നൗ: ജോലി സ്ഥലത്തേക്ക് മടങ്ങിയ ഭര്‍ത്താവ് ഒപ്പം കൂട്ടിയില്ലെന്ന കാരണത്തില്‍ സിന്ദൂരം കഴിച്ച് 26കാരി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ഭഡോഹിയിലാണ് സരസ്വതി ദേവി എന്ന യുവതി ആത്മഹത്യ ചെയ്തത്.

യുവതിയുടെ ഭര്‍ത്താവ് വികാസ് ബിന്ദ് സൂറത്തിലാണ് ജോലി ചെയ്യുന്നത്. തിരികെ ജോലി സ്ഥലത്തേക്ക് മടങ്ങുമ്പോള്‍, രണ്ടര വയസ്സുള്ള മകളെയും നോക്കി വീട്ടിലിരിക്കാനാണ് ഭര്‍ത്താവ് ആവശ്യപ്പെട്ടത്. ഇതാണ് യുവതി ആത്മഹത്യ ചെയ്യാന്‍ കാരണം.



Previous Post Next Post