വാക്‌സിന്‍ വരുന്നതുവരെയെങ്കിലും നിര്‍ദ്ദേശങ്ങള്‍ പാലിക്കൂ’; വരുന്ന രണ്ടാഴ്ച്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം :തദ്ദേശ സ്ഥാപനങ്ങളിലെ സത്യപ്രതിജ്ഞയും ഭരണാധികാരം ഏല്‍ക്കലും പൂര്‍ണമായും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് മാത്രം വേണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വലിയ ആള്‍ക്കൂട്ടവും പ്രകടനവും ഒഴിവാക്കണം. തിരഞ്ഞെടുപ്പ് കഴിഞ്ഞു കൊവിഡ് എല്ലാം പോയി എന്ന് ആരും കരുതരുത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പലയിടത്തും വലിയ ആള്‍കൂട്ടമുണ്ടായി.
വാക്‌സിന്‍ വരുന്നതുവരെയെങ്കിലും നിര്‍ദ്ദേശങ്ങള്‍ പാലിക്കൂ’; വരുന്ന രണ്ടാഴ്ച്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ചെറിയ രീതിയില്‍ കേസുകള്‍ ഉയരാന്‍ തുടങ്ങിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം വന്‍തോതില്‍ വര്‍ധനവ് ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ മാസ്‌ക് ധരിച്ചുമാത്രമേ ആള്‍ക്കൂട്ടത്തില്‍ ഇറങ്ങാവൂ. കൈകള്‍ ഇടക്കിടെ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കണം. അകലം പാലിക്കണം. നിയുളള ദിവസങ്ങളില്‍ കൂട്ടായ്മകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.
🔸
Previous Post Next Post