മോഷണത്തിന് ശേഷം ഉറങ്ങിപ്പോയ കള്ളനെ വിളിച്ചുണർത്തി അറസ്റ്റു ചെയ്തു.






ഭോപ്പാൽ : ക്ഷേത്രത്തില്‍ കയറിയ കള്ളന്‍ മോഷണത്തിനു ശേഷം കിടന്നുറങ്ങി. ഒടുവില്‍ പോലീസ് എത്തി കള്ളനെ ഉണര്‍ത്തി കസ്റ്റഡിയിൽ കൊണ്ടുപോയി. മധ്യപ്രദേശിലെ ലാൽബായ് – ഫൂൽബായ് മാതാ ക്ഷേത്രത്തിലാണ് രസകരമായ സംഭവം നടന്നത്.

രാത്രി ക്ഷേത്രത്തിന്റെ പൂട്ട് പൊളിച്ച് അകത്ത് കയറിയ കള്ളന്‍ കിട്ടാവുന്നതെല്ലാം എടുത്തു. തുടർന്നാണ്  നല്ല തണുപ്പ് കള്ളന് അനുഭവപ്പെട്ടത്. ഇതോടെ ക്ഷേത്ര പരിസരത്ത് കണ്ട കട്ടിലിൽ കയറി സുഖമായി ഉറങ്ങി. രാവിലെ ക്ഷേത്രം തുറക്കാനെത്തിയ ജീവനക്കാരാണ് കള്ളനെ കണ്ടത്. കള്ളന്റെ അടുത്ത് മോഷ്ടിക്കപ്പെട്ട വസ്തുക്കളും കണ്ടു. ഉടൻ തന്നെ ഇവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.



Previous Post Next Post