പാലായിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മാണി സി കാപ്പന്‍ ജനവിധി തേടുമെന്ന് പി.ജെ ജോസഫ്.




കോട്ടയം:  നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മാണി സി കാപ്പന്‍ ജനവിധി തേടുമെന്ന് പി.ജെ ജോസഫ്. എന്‍സിപിയുടെ സ്ഥാനാര്‍ത്ഥിയായി തന്നെയാകും കാപ്പന്‍ മത്സരിക്കുക. കേരളാ കോണ്‍ഗ്രസിന്റെ സീറ്റായ പാല കാപ്പന് ഉപാധികളില്ലാതെ വിട്ടുകൊടുക്കാൻ തയാറാണെന്നും ജോസഫ് വ്യക്തമാക്കി.

പാലാ സീറ്റില്‍ യുഡിഎഫ് ടിക്കറ്റില്‍ മത്സരിക്കുമെന്ന് അവകാശവാദവുമായി കെ.എം മാണിയുടെ മരുമകന്‍ എം.ബി ജോസഫ് രംഗത്തുവന്നിരുന്നു. പിജെ ജോസഫുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി അടുത്ത ബന്ധമുള്ള ആളാണ് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കൂടിയായ എം.ബി ജോസഫ്.

ജോസ് കെ. മാണിയുടെ ഇപ്പോഴത്തെ രാഷ്ട്രീയ നിലപാടിനോട് ഒരു യോജിപ്പില്ല. കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടാല്‍ പാലാ മണ്ഡലത്തില്‍ ജോസ് കെ മാണിക്കെതിരെ മത്സരിക്കാന്‍ തയ്യാറാണെന്നും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കൂടിയായ എം.ബി ജോസഫ് പറഞ്ഞിരുന്നു.



Previous Post Next Post