കേന്ദ്ര സർക്കാരിന്റെ കർഷ വിരുദ്ധ നിയമത്തിനെതിരെ ദേശീയ തലത്തിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കൊണ്ട് ചൊവ്വാഴ്ച രാജ്ഭവനിലേക്ക് യു.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ മാർച്ചും ധർണ്ണയും സംഘടിപ്പിക്കുമെന്ന് കൺവീനർ എം.എം.ഹസൻ അറിയിച്ചു.
മാനവീയം വീഥിയിൽ നിന്നാരംഭിക്കുന്ന മാർച്ചിൽ യു.ഡി.എഫ്. നേതാക്കൾക്ക് പുറമേ, എംപിമാർ എം.എൽ.എമാർ യു.ഡി.എഫിന്റെ വിവിധ കർഷക സംഘടനകളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. മാർച്ചും ധർണ്ണയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.