തേനീച്ചയുടെയും കടന്നലിന്റെയും കുത്തേറ്റ് മരിക്കുന്നവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ വനം വകുപ്പ് നടപടി തുടങ്ങി.






തിരുവനന്തപുരം: തേനീച്ചയുടെയും കടന്നലിന്റെയും കുത്തേറ്റ് മരിക്കുന്നവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വനം വകുപ്പ് നടപടി തുടങ്ങി. അടുത്ത മന്ത്രിസഭാ യോഗം ഇതു പരിഗണിക്കും.

2018 ല്‍ നിയമസഭാ സമിതിക്ക് ലഭിച്ച പരാതിയെ തുടര്‍ന്നാണ് ഇക്കാര്യം പരിശോധിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് വനം മന്ത്രി ആവശ്യപ്പെട്ടത്. കടന്നല്‍ക്കുത്തേറ്റു മരിക്കുന്നവരുടെ ആശ്രിതര്‍ക്കു മാത്രം നഷ്ടപരിഹാരം നല്‍കിയാല്‍ മതിയെന്നായിരുന്നു അന്നത്തെ ചര്‍ച്ചയില്‍ അഭിപ്രായം ഉയര്‍ന്നത്.



Previous Post Next Post