കൊച്ചി: കലാ കായിക മേളകളൊന്നും ഇല്ലാത്ത ഒരു അധ്യായന വര്‍ഷമാണ് കടന്നു പോകുന്നത്. എന്നാല്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ക്ക് ഗ്രേസ് മാര്‍ക്ക് ഇത്തവണയും നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ഇത് നടപ്പാക്കുന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. വിദ്യാര്‍ത്ഥികളുടെ കഴിഞ്ഞ വര്‍ഷത്തെ ഗ്രേസ് മാര്‍ക്കുകള്‍ പരിഗണിക്കാനാണ് ആലോചിക്കുന്നത്.
ഗ്രേസ് മാര്‍ക്ക് കൊടുക്കാനുള്ള മാനദണ്ഡങ്ങള്‍ തീരുമാനിക്കുന്ന കാര്യത്തില്‍ പരാതി ഉണ്ടാവരുതെന്ന നിര്‍ദേശവും സര്‍ക്കാരില്‍ നിന്ന് ഉണ്ടായിട്ടുണ്ട്. എസ് സിഇആര്‍ടിഇയ്ക്കാണ് മാനദണ്ഡങ്ങള്‍ നിശ്ചയിക്കാനുള്ള ചുമതല. തുറക്കാതിരുന്നതിനാല്‍ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ നടക്കാത്ത പശ്ചാത്തലത്തിലാണ് ഗ്രേസ് മാര്‍ക്ക് കൊടുക്കുന്നത് വെല്ലുവിളിയായി മാറുന്നത്.