രാജ്യം സ്വയം പര്യപ്തതയുടെ പാതയിലെന്ന് പ്രധാനമന്ത്രി, പാത്രം കൊട്ടി പ്രതിഷേധിച്ച് കര്‍ഷകർ






ന്യൂഡൽഹി: രാജ്യം സ്വയം പര്യപ്തതയുടെ പാതയിലാണെന്നും, നമ്മുടെ ഉത്പന്നങ്ങള്‍ പരമാവധി പ്രചരിപ്പിക്കുകയും, ഉപയോഗിക്കുകയും വേണമെന്ന് പ്രധാനമന്ത്രി മൻ ബാത്തില്‍.ജനതാ കര്‍ഫ്യൂവിനെ എല്ലാവരും അഭിനനന്ദിച്ചുവെന്നും അദ്ദേഹം പറഞ്ഞു.  2020 ല്‍ ഉണ്ടായ പ്രതിസന്ധി പാഠം പഠിപ്പിച്ചതായി പ്രധാനമന്ത്രി. അടുത്തവര്‍ഷം രോഗസൗഖ്യത്തിനാകും പ്രാധാന്യം. അതേസമയം മൻ കി ബാത്തിൽ ‍കാര്ഷിക നിയമങ്ങളെക്കുറിച്ച് പ്രതികരിക്കാതെ പ്രധാനമന്ത്രി.  സിഖ് ഗുരുക്കന്മാരുടെ ത്യാഗത്തിന്റെ കഥകള്‍ മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.

അതേസമയം, കര്‍ഷകര്‍ പ്രധാനമന്ത്രിയുടെ മന്‍ കീ ബാത് പ്രസംഗം ബഹിഷ്‌കരിച്ചു. സമരത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത് കര്‍ഷകര്‍ ബഹിഷ്‌കരിച്ചത്. പ്രധാനമന്ത്രി പ്രസംഗിക്കുമ്പോള്‍ കൈയടിച്ചും പാത്രം കൊട്ടിയുമാണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്.കര്‍ഷക സമരം ഇന്ന് മുപ്പത്തി​രണ്ടാം ദിവസത്തിലേക്ക് കടന്നി​രി​ക്കുകയാണ്. കാര്‍ഷി​ക നി​യമങ്ങള്‍ പി​ന്‍വലി​ക്കാതെ സമരത്തി​ല്‍ നി​ന്ന് പി​ന്മാറി​ല്ലെന്നാണ് കര്‍ഷകരുടെ നി​ലപാട്. നേരത്തേ സര്‍ക്കാരുമായി​ പലവട്ടം ചര്‍ച്ചകള്‍ നടത്തി​യെങ്കി​ലും ഒന്നും തീരുമാനമായി​ല്ല. കാര്‍ഷിക പരിഷ്കരണ നിയമങ്ങള്‍ റദ്ദാക്കുന്നതിനുളള നടപടികള്‍, താങ്ങുവില രേഖാമൂലം ഉറപ്പാക്കുന്നതിനുള്ള വ്യവസ്ഥ, വായുമലിനീകരണ ഓര്‍ഡിനന്‍സിന്റെ ഭേദഗതികള്‍, വൈദ്യുതി ഭേദഗതി ബില്ലിന്റെ കരടില്‍ ആവശ്യമായ മാറ്റങ്ങള്‍ തുടങ്ങി​യ വിഷയങ്ങള്‍ ചൊവ്വാഴ്ചത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യണമെന്നാണ് കര്‍ഷകരുടെ നിലപാട്



Previous Post Next Post