ബിന്ദു അമ്മിണിയുടെതെന്ന പേരില്‍ നഗ്ന വീഡിയോ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍



കോഴിക്കോട് :ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയുടെതെന്ന പേരില്‍ വാട്‌സ്ആപ്പിലൂടെ നഗ്ന വീഡിയോ പ്രചരിപ്പിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കാസര്‍കോട് ചെറുവത്തൂര്‍ പുതിയപുരയില്‍ മഹേഷ് കുമാറാണ് അറസ്റ്റിലായത്.

പരാതി നല്‍കിയിട്ടും പോലീസിന്റെ ഭാഗത്തു നിന്ന് നടപടിയുണ്ടാകുന്നില്ലെന്ന് ബിന്ദു അമ്മിണി ആരോപിച്ചിരുന്നു. പ്രതിയെ പിടികൂടാന്‍ പോലീസ് തയാറായില്ലെങ്കില്‍ നാളെ രാവിലെ കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തുമെന്നും ബിന്ദു അമ്മിണി പ്രഖ്യാപിച്ചു. ഇതിനിടയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Previous Post Next Post