തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ വലിയ തിരിച്ചടിക്കു പിന്നാലെ നേതാക്കളെ പുറത്താക്കണമെന്നാവശ്യപ്പെട്ടു കെപിസിസി ആസ്ഥാനത്ത് പോസ്റ്ററുകൾ.
തിരുവനന്തപുരം കോർപറേഷനിലെ ദയനീയ പരാജയത്തിൽ നേതാക്കളെ കുറ്റപ്പെടുത്തിക്കൊണ്ടാണു പോസ്റ്ററുകൾ. യൂത്ത് കോണ്‍ഗ്രസിന്റെ പേരിലാണു പോസ്റ്ററുകൾ.
സീറ്റ് വിൽക്കാൻ കൂട്ടുനിന്ന നേതാക്കളെ പാർട്ടിയിൽനിന്ന് പുറത്താക്കണമെന്നു പോസ്റ്ററുകളിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മുൻമന്ത്രി വി.എസ്. ശിവകുമാർ, നെയ്യാറ്റിൻകര സനൽ, തന്പാനൂർ രവി, ശരത്ചന്ദ്ര പ്രസാദ് എന്നിവരുടെ പേരു പറഞ്ഞാണു പോസ്റ്ററിലെ ആരോപണങ്ങൾ. ഡിസിസി പിരിച്ചു വിടണമെന്നും പോസ്റ്ററിൽ ആവശ്യമുണ്ട്.
കെപിസിസി ആസ്ഥാനം കൂടാതെ തിരുവനന്തപുരത്തു വിവിധ ഇടങ്ങളിലും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. 100 അംഗ തിരുവനന്തപുരം കോർപ്പറേഷനിൽ 10 സീറ്റ് മാത്രമാണു കോണ്‍ഗ്രസിന് നേടാനായത്. ഇതാണു പ്രതിഷേധത്തി