തൃശ്ശൂർ കോർപ്പറേഷനിൽ കോൺഗ്രസ്സ് വിമതനെ മേയറാക്കാൻ cpm ൽ ധാരണ.






തൃശ്ശൂർ കോർപ്പറേഷനിൽ കോൺഗ്രസ്സ് വിമതനെ മേയറാക്കാൻ cpm ൽ ധാരണ.
ആദ്യ രണ്ടു വർഷം കോൺസ്സ് വിമതൻ എം കെ  വർഗ്ഗീസ് മേയറാകും.

ആദ്യ മൂന്നു വർഷം മേയറാക്കണം എന്നാണ് M.K വർഗ്ഗീസ് ആവശ്യപ്പെട്ടതെങ്കിലും, രണ്ടു വർഷം നൽകാം എന്നാണു CPM വാഗ്ദാനം.

കഴിഞ്ഞ ദിവസം രാത്രി ഏറെ വൈകി അവസാനിച്ച cpm ജില്ലാ കമ്മറ്റി യോഗത്തിലാണ് തീരുമാനം.
ജില്ലാ കമ്മറ്റി തീരുമാനം, അംഗീകാരത്തിനായി സംസ്ഥാന സെക്രട്ടറിയേറ്റിനു വിടുകയും ചെയ്തു.

തൃശ്ശൂർ കോർപ്പറേഷനിൽ ഇടതു മുന്നണിയ്ക്കു 24 സീറ്റും,ഐക്യ മൂന്നണിയ്ക്ക് 23 സീറ്റുമാണുള്ളത്‌.

BJP യ്ക്ക് ആറു സീറ്റും.
ഒരു ഡിവിഷനിൽ തെരഞ്ഞെടുപ്പു നടക്കാനുമുണ്ട്‌.
എന്നാൽ തെരഞ്ഞെടുപ്പ് നടക്കുന്ന ഡിവിഷനിൽ ആരു ജയിയ്ക്കും എന്നതും ഏറെ പ്രസക്തമാണ്.

Previous Post Next Post