തിരുവനന്തപുരം: 25ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള ഫെബ്രുവരി 10ന് ആരംഭിക്കുമെന്ന് മന്ത്രി എ കെ ബാലന്‍ അറിയിച്ചു. കേരളത്തിന്റെ നാല് മേഖലകളിലായി മേള നടത്തും. തിരുവനന്തപുരം, കൊച്ചി, പാലക്കാട്, തലശ്ശേരി എന്നിവിടങ്ങളിലായിരിക്കും ചലച്ചിത്ര മേള നടക്കുക.
പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ചലച്ചിത്രമേള.48 മണിക്കൂറിനുള്ളില്‍ ലഭിച്ച കൊവിഡ് ടെസ്റ്റ് ഫലം ഉണ്ടെങ്കില്‍ മാത്രമേ ഐ.എഫ്.എഫ്.കെ രജിസ്‌ട്രേഷന്‍ നടത്താന്‍ സാധിക്കുകയുള്ളു. ഓരോ മേഖലകളിലും അഞ്ച് ദിവസം ചലച്ചിത്രമേള ഉണ്ടായിരിക്കും. ചലച്ചിത്ര മേളയുടെ ഉദ്ഘാടനം തിരുവനന്തപുരത്തും സമാപനം പാലക്കാട്ടും വച്ച് ആയിരിക്കും.ഒരു തിയേറ്ററില്‍ ഒരു ദിവസം നാല് ചിത്രങ്ങളായിരിക്കും കാണിക്കുക. അഞ്ച് ദിവസമായിരിക്കും ഒരോ മേഖലയിലും പ്രദര്‍ശനം ഉണ്ടാവുക.
200 പേര്‍ക്കാണ് ഒരു സമയത്ത് തിയേറ്ററുകളില്‍ പ്രവേശനം ഉണ്ടാവുകയുള്ളു. ഒരോ പ്രദേശത്ത് നിന്നുള്ളവര്‍ക്കും അതാത് മേഖലകളില്‍ മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുകയുള്ളു