ശ്രീഹരിക്കോട്ട: ഭാരതത്തിൻ്റെ ആദ്യ സമ്പൂർണ്ണ വാണിജ്യ ദൗത്യമായ പിഎസ്എൽവി. സി 51 വിക്ഷേപിച്ചു. ബ്രസീലിൻ്റെ ആമസോണിയയും 18 ചെറു ഉപഗ്രഹങ്ങളുമായാണ് പിഎസ്എൽപി. സി 51 കുതിച്ചു പാഞ്ഞത്. ഇന്ന് രാവിലെ 10.24ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻ്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്നായിരുന്നു വിക്ഷേപണം. ഐഎസ്ആർഒയുടെ ആദ്യ സമ്പൂർണ്ണ വാണിജ്യ ദൗത്യമാണിത്. ഒരു മണിക്കൂറിനുള്ളിൽ വിക്ഷേപണം വിജയകരമായി പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. ഐഎസ്ആർഓ ചെയർമാൻ എസ്. ശിവൻ നേതൃത്വം നൽകി.
ഇതോടെ ഭാരതം, വാണിജ്യ അടിസ്ഥാനത്തിൽ ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കുന്ന രാജ്യങ്ങളുടെ ക്ലബിലെത്തി.