കൊച്ചി: മുൻ ഹൈക്കോടതി ജഡ്ജി ഉൾപ്പടെ നിരവധിപേർ ബിജെപിയിൽ ചേർന്നു. ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ സ്വീകരണ സമ്മേളനങ്ങളിലൂടെയാണ് നിരവധി പ്രമുഖർ ബിജെപിയിലെത്തുന്നത്.
തൃപ്പൂണിത്തുറയിൽ നടന്ന മഹാസമ്മേളനത്തിൽ കേന്ദ്ര മന്ത്രി നിർമ്മലാ സീതാരാമനിൽ നിന്ന് ഹൈക്കോടതി മുൻ ജസ്റ്റിസ് പി.എൻ. രവീന്ദ്രൻ അംഗത്വം സ്വീകരിച്ചു. മുൻ ഡിജിപി വേണുഗോപാലൻ നായർ , അഡ്മിറൽ ബി.ആർ. മേനോൻ, ബിപിസിഎൽ മുൻ ജിഎമ്മുമാരായ സോമ ചൂഡൻ, എം. ഗോപിനാഥൻ, മുൻ ഡെ. ജിഎം കെ. രവികുമാർ ,ഡോ.പ്രസന്നകുമാർ, തോമസ്. പി. ജോസഫ്, കെ.എ.മുരളി, ഷിജി റോയി, എം.ഐ. സജിത് , അനിൽ മാധവൻ, വിനോദ് ചന്ദ്രൻ തുടങ്ങി നിരവധി പ്രമുഖർ ബിജെപിയിലെത്തി.