സിപിഎം-സിപിഐ യോഗത്തിന് ശേഷം എല്‍ഡിഎഫ് ചേരാനുള്ള തീയതി ഇന്ന് നിശ്ചയിക്കും. രണ്ട് പാര്‍ട്ടികള്‍ പുതുതായി വന്നതോടെ കുറഞ്ഞത് 14 സീറ്റുകളിലാണ് പുതിയ ക്രമീകരണം വേണ്ടത്. 2016ല്‍ നിന്നും പരമാവധി ആറ് സീറ്റുകള്‍ വരെ സിപിഎമ്മിനും രണ്ട് സീറ്റുകള്‍ സിപിഐക്കും നഷ്ടമാകും.
പതിനഞ്ച് സീറ്റുകള്‍ ആവശ്യപ്പെട്ട കേരള കോണ്‍ഗ്രസ് എമ്മിന് പരമാവധി പത്ത് സീറ്റുകള്‍ വരെ നല്‍കാനാണ് സിപിഎം സിപിഐ ധാരണ.