വയനാട്ടില്‍ രാജിവെച്ച വനിതാ കോണ്‍ഗ്രസ് നേതാവ് സിപിഐഎമ്മില്‍ ചേര്‍ന്നു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ വൈസ് പ്രസിഡണ്ടുമായ സുജയ വേണുഗോപാലാണ് സിപിഐഎമ്മില്‍ ചേര്‍ന്നത്.
കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ചാണ് സുജയ രാജിവെച്ചത്. കോണ്‍ഗ്രസ് നേതാവും കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ടുമായ എന്‍ വേണുഗോപാലിന്റെ ഭാര്യയാണ് സുജയ. സിപിഐഎം കല്‍പ്പറ്റ മണ്ഡലം വികസന വിളംബര ജാഥയ്ക്ക് മേപ്പാടിയില്‍ നല്‍കിയ സ്വീകരണത്തില്‍ സുജയ പങ്കെടുത്തിരുന്നു. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം സികെ ശശീന്ദ്രന്‍ എംഎല്‍എയാണ് ഹാരാര്‍പ്പണം നല്‍കി സുജയയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്.
ഐഎന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറിയും വയനാട് ഡിസിസി സെക്രട്ടറിയുമായിരുന്ന പികെ അനില്‍കുമാര്‍ കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ചത്. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതമൂലമാണ് രാജിയെന്നായിരുന്നു റിപ്പോര്‍ട്ട്. തുടര്‍ന്ന് എല്‍ജെഡിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും