ഗുണ്ടാത്തലവന്‍ ആറ്റിങ്ങല്‍ അയ്യപ്പന്‍ പൊൻകുന്നത്തു നിന്ന്പിടിയിൽ






ഇരുപത് വര്‍ഷത്തിലധികമായി പൊലീസിനെ വെട്ടിച്ച്‌ ഒളിവില്‍ കഴിഞ്ഞിരുന്ന ഗുണ്ടാത്തലവന്‍ ആറ്റിങ്ങല്‍ അയ്യപ്പന്‍ എന്ന് വിളിക്കുന്ന ബിജു (50) പിടിയിലായി. 

സംസ്ഥാനത്താകെ നിരവധി ക്രിമിനല്‍ കേസ്സുകളിലെ പ്രതിയാണ് ഇയാള്‍. തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ ഷാഡോ സംഘമാണ് ഇയാളെ പിടികൂടിയത്.

 കൊലപാതകം, വധശ്രമം , മോഷണം അടക്കം ഒട്ടനവധി കേസ്സുകളില്‍ പൊലീസ് ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കോട്ടയം പൊന്‍കുന്നത്തുള്ള ഒളിസങ്കേതത്തില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്.

- തമിഴ്നാട്, തക്കല, തൃക്കോല്‍വട്ടം, പുഷ്പഗിരി വീട് എന്ന തമിഴ്നാട്ടിലെ മേല്‍വിലാസം ഉപയോഗിച്ച്‌ കരസ്ഥമാക്കിയ പാസ്പ്പോര്‍ട്ട് ഉപയോഗിച്ച്‌ ഇയാള്‍ ഇടക്ക് വിദേശത്തേക്ക് കടന്നിരുന്നു.


Previous Post Next Post