വയനാട് സുൽത്താൻ ബത്തേരിയിൽ ഭക്ഷ്യവിഷബാധയേറ്റ് 11 നഴ്‌സിംഗ് വിദ്യാർഥികൾ ആശുപത്രിയിൽ. കേന്ദ്രസർക്കാരിന്റെ ഡിഡിയു-ജികെവൈ പ്രൊജക്ടിൽ ഉൾപ്പെട്ട നഴ്‌സിംഗ് അസിസ്റ്റന്റ് വിദ്യാർഥികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്
ബത്തേരി കൈപ്പഞ്ചേരി എൽ പി സ്‌കൂളിലെ പരിശീലന കേന്ദ്രത്തിൽ നിന്നും രാവിലെ ഭക്ഷണം കഴിച്ച വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധ. ഇവരെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.