തിരുവനന്തപുരം : ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ചു സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിലുള്ള വാഹന പണിമുടക്ക് ഇന്നു രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെ.
ബിഎംഎസ് ഒഴികെയുള്ള സംഘടനകൾ പങ്കുചേരും. സ്വകാര്യ ബസുകളും പണിമുടക്കും. ടാക്സികളും ഓട്ടോകളും നിരത്തിലിറങ്ങില്ല. കെഎസ്ആർടിസിയിലെ സിഐടിയു, ഐഎൻടിയുസി, എഐടിയുസി സംഘടനകൾ പണിമുടക്കിൽ പങ്കെടുക്കും.