1500 കോടിയുടെ മണിചെയിൻ തട്ടിപ്പ് നടത്തി മലയാളികൾ നടത്തുന്ന കമ്പനി; അറസ്റ്റ്







 നടുക്കി മറ്റൊരു വമ്പന്‍ മണിചെയിന്‍ തട്ടിപ്പ് കൂടി പുറത്ത്. മലയാളികള്‍ നടത്തുന്ന ഇന്‍ഡസ് വിവാ കമ്പനിയുടെ ആയിരത്തിയഞ്ഞൂറ് കോടിയുടെ തട്ടിപ്പാണ് ഹൈദരാബാദ് പൊലീസ് പിടികൂടിയത്. കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സുല്‍ത്താന്‍ ബത്തേരി സ്വദേശി അഭിലാഷ് തോമസ് അടക്കം 24 പേര്‍ അറസ്റ്റിലായി.പത്തുലക്ഷം പേര് വഞ്ചിക്കപെട്ടെന്നു ഹൈദരാബാദ് കമ്മീഷര്‍ വി. സി. സജ്ജനാര്‍ സ്ഥിരീകരിച്ചു 

ബംഗളുരു ആസ്ഥാനമായുള്ള ഇന്‍ഡസ് വിവോയെന്ന ഡയറക്ട്  മാര്‍ക്കറ്റിങ് കമ്പനിയുടെ മറവില്‌ നടന്ന മണിചെയിന്‍ തട്ടിപ്പാണ് ഒടുവില്‍ പുറത്താകുന്നത്. ആയുര്‍വേദ മരുന്നുകളും  ഫുഡ് സപ്ലിമെന്റുകളുമാണു സുല്‍ത്താന്‍ബത്തേരി സ്വദേശി അഭിലാഷ് തോമസിന്റെ നേതൃത്വത്തിലുള്ള കമ്പനി വില്‍പന നടത്തിയിരുന്നത്.ഇതിന്റെ മറവില്‍ ഇടം വലം ആളെ ചേര്‍ത്തു മണിചെയിന്‍ നടത്തിയെന്നാണു ഹൈദരാബാദ് പൊലീസിന്റെ കണ്ടെത്തല്‍ .12500 രൂപ മുടക്കി അംഗത്വമെടുത്തു  ഒരാഴ്ചക്കുള്ളില്‍ ഇടവും വലവും ആളെ ചേര്‍ത്താന്‍ രണ്ടായിരം രൂപ വീതം കമ്മീഷന്‍ ലഭിക്കുന്നതാണു കമ്പനിയുടെ ഒരു ബിസിനസ് പ്ലാന്‍. പത്തുലക്ഷം പേരില്‍ നിന്നായി 1500 കോടി രൂപ തട്ടിയെടുത്തുവെന്നാണ്  ഹൈദരാബാദ് പൊലീസ് പറയുന്നത്

കമ്പനിയുടെ സി. ഇ. ഒ അഭിലാഷ് തോമസ്, സി.ഒ. ഒ പ്രേമം കുമാര്‍, ഡയറക്ടര്‍ മണ്ടലേനം സുബ്രമണ്യം,മുകുള്‍ വെങ്കിടേഷ് സി.കെ സുജിത്ത് ,നൂര്‍ മുഹമ്മദ് എന്നിവരടക്കം 24 പേര്‍ അറസ്റ്റിലായി.അഭിലാഷ് തോമസ് നേരത്തെയും സമാന തട്ടിപ്പിനു പിടിയിലായിട്ടുണ്ട്.
Previous Post Next Post