മധ്യപ്രദേശ്: രണ്ടായിരം രൂപയുടെപേരിലുണ്ടായ തർക്കത്തിൽ പതിനേഴുകാരനെ ക്രൂരമായി തല്ലിച്ചതച്ചു. മധ്യപ്രദേശിലെ ജബൽപൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മർദനത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
2000 രൂപയുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ നാല് പേർ ചേർന്ന് കൗമാരാക്കാരനെ ക്രൂരമായി മർദ്ദിക്കുകയും ഷൂ നക്കിക്കുകയും ചെയ്തത് . മാത്രമല്ല നിർബന്ധപൂർവം സിഗരറ്റ് വലിപ്പികുകയും ചെയ്തു.
ജബൽപൂരിലെ നായഗോൺ ഏരിയയിൽ നാല് പേർ ചേർന്നാണ് യുവാവിനെ മർദിച്ചത്.വീഡിയോ വൈറലായതിന് പിന്നാലെ കടുത്ത പ്രതിഷേധമാണ് ഉയർന്നത്. ഇതോടെ നാലംഗ സംഘത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ദീപക് പാസ്സി എന്ന ഇരുപത് വയസ്സുകാരനാണ് അറസ്റ്റിലായത്. തട്ടിക്കൊണ്ടുപോകൽ, കയ്യേറ്റം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. മറ്റ് മൂന്ന് പേർക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.