രാജ്യത്ത് പുതിയ 2,000 രൂപ നോട്ടുകൾ അച്ചടിക്കുന്നില്ലെന്ന് വ്യക്തമാക്കി സർക്കാർ.








2019 മുതൽ രാജ്യത്ത്  നിലവിൽ 2000 രൂപ  നോട്ടുകൾ അച്ചടിക്കുന്നില്ലെന്ന് വ്യക്തമാക്കി സർക്കാർ. 2016- ൽ നോട്ടുനിരോധനത്തിന് ശേഷം അവതരിപ്പിച്ച കറൻസി നോട്ടുകൾ ഇപ്പോൾ വലിയ രീതിയിൽ പ്രചാരത്തിൽ ഇല്ലാത്തത് സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂർ ആണ് ലോക്‌സഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്.

2019-20 ലും 2020-21 ലും 2000 രൂപ നോട്ടുകൾ അച്ചടിച്ചിട്ടില്ല. 2,000 രൂപയുടെ കറൻസി നോട്ടുകൾ വിതരണം ചെയ്യുന്നതും വളരെ കുറവാണ്. ബാങ്കുകളിലും എടിഎമ്മുകളിലും പോലും വിരളമായാണ് ഇപ്പോൾ 2,000 രൂപ നോട്ടുകൾ ലഭിക്കുന്നത്.

ഡിമാൻഡ് അടിസ്ഥാനമാക്കി മാത്രമാണ് കറൻസികളുടെ അച്ചടി. ആർബിഐയുമായി സർക്കാർ കൂടിയാലോചിച്ചതിന് ശേഷമാണ് നോട്ടുകൾ രാജ്യത്ത് അച്ചടിക്കുന്നത്. 2,000 രൂപയുടെ നോട്ടുകളുടെ പ്രചാരത്തിൽ കുറവുണ്ടായതായി മന്ത്രി അനുരാഗ് താക്കൂർ വ്യക്തമാക്കി.

Previous Post Next Post