പിണറായിയും ട്വന്റി 20യും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട്’; സ്ഥാനാര്‍ത്ഥികളെ ഇറക്കിയത് യുഡിഎഫ് കോട്ടയായ എറണാകുളത്ത് എല്‍ഡിഎഫിന് സീറ്റ് പിടിക്കാനെന്ന് പി ടി തോമസ്


ട്വന്റി 20 പാര്‍ട്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയ ആയുധമാണെന്ന് തൃക്കാക്കര എംഎല്‍എ പി ടി തോമസ്. എറണാകുളത്ത് മാത്രം ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത് സിപിഐഎമ്മുമായുള്ള ഈ അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമാണെന്ന് പി ടി തോമസ് ആരോപിച്ചു. യുഡിഎഫിന് സ്വാധീനമുള്ള ജില്ലയില്‍ എല്‍ഡിഎഫിന് കൂടുതല്‍ സീറ്റ് പിടിക്കാന്‍ വേണ്ടിയാണ് ഈ നീക്കം. തൃക്കാക്കരയില്‍ എല്‍ഡിഎഫിന് രണ്ട് സ്ഥാനാര്‍ത്ഥികളുണ്ട്. ഡോ. ടെറി തോമസ് എന്ന സ്വകാര്യ സ്ഥാനാര്‍ത്ഥി പിണറായിയുടെ അജണ്ടയാണെന്നും പി ടി തോമസ് സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ റഞ്ഞു. 

ഈ കമ്പനി ചെയ്യുന്ന പരിപാടിയെന്താ? കോണ്‍ഗ്രസിന് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം കിട്ടുന്ന ജില്ലയാണ് എറണാകുളം. ഒമ്പത് എംഎല്‍എമാരുണ്ടായിരുന്നു 14 വരെ വരാം. അവിടെ എങ്ങനെയെങ്കിലും 3-4 സീറ്റ് കുറച്ചുകൊടുക്കാനുള്ള, പിണറായിയുമായുള്ള ഒരു അവിശുദ്ധ കൂട്ടുകെട്ട് ട്വന്റി ട്വന്റി ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് എറണാകുളത്ത് മാത്രം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരിക്കുന്നത്.

പി ടി തോമസ്
പി ടി തോമസ് പറഞ്ഞത്

“പിന്നെ കഴിഞ്ഞ കുറേ നാളുകളായി പിണറായി വിജയന്റെ ആളുകളായിട്ട് അവര്‍ മാറുകയും പിണറായി വിജയന്‍ തിരുമ്മാന്‍ വരികയും ആയുര്‍വേദ ചികിത്സയ്ക്ക് വരുന്നതും അവിടെയാണെന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്. എനിക്കതിനേപ്പറ്റി കൃത്യമായി അറിയില്ല. അപ്പോള്‍ സ്വാഭാവികമായും നല്ല അടുപ്പമുണ്ടാകും. മാത്രമല്ല, 2019ലെ പ്രളയകാലത്ത് ഈ കിഴക്കമ്പലം കമ്പനിയുടെ എംഡി അല്ലെങ്കില്‍ ചുമതലക്കാരന്‍ അമേരിക്കയില്‍ പോയി പിണറായി വിജയനുവേണ്ടി ഫണ്ട് സംഘടിപ്പിക്കുന്ന ഒരു മീറ്റിങ്ങ് നടത്തിയതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിന്റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ കാണാനിടയായി. പിണറായി വിജയനുമായി അത്രമാത്രം അടുപ്പമുള്ള ഒരാള്‍ അങ്ങനെയൊരു പരിപാടി നടത്തി. അതിനേക്കുറിച്ചുള്ള വിവരങ്ങള്‍ പലയാളുകളും പറയുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ പിണറായി വിജയന് തൃക്കാക്കരയില്‍ രണ്ട് സ്ഥാനാര്‍ത്ഥിയുണ്ട്. ഒന്നാമത്തെയാള്‍ പാര്‍ട്ടി കാന്‍ഡിഡേറ്റ് വന്നിട്ടുള്ള ജെ ജേക്കബും രണ്ടാമത്തെയാള്‍ കമ്പനിയുടെ സ്ഥാനാര്‍ത്ഥിയായ, പി ടി തോമസിനെതിരെ വന്നിട്ടുള്ള സ്വകാര്യ സ്ഥാനാര്‍ത്ഥി ഡോ. ടെറി തോമസ്. അത് പിണറായിയുടെ അജണ്ടയാണ്. നിഷ്‌കളങ്കരായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയോ ശ്രീനിവാസനോ സിദ്ദിഖോ ലാലോ ഈ വസ്തുതയൊന്നും അറിയാതെ അതില്‍ അകപ്പെട്ടുപോയതാണ്. പിണറായി വിജയന്റെ നാക്കും നീക്കങ്ങളുമാണ് തൃക്കാക്കരയില്‍ സ്വകാര്യ സ്ഥാനാര്‍ത്ഥി നടത്തുന്നത്.

ഈ കമ്പനി ചെയ്യുന്ന പരിപാടിയെന്താ? കോണ്‍ഗ്രസിന് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം കിട്ടുന്ന ജില്ലയാണ് എറണാകുളം. ഒമ്പത് എംഎല്‍എമാരുണ്ടായിരുന്നു 14 വരെ വരാം. അവിടെ എങ്ങനെയെങ്കിലും 3-4 സീറ്റ് കുറച്ചുകൊടുക്കാനുള്ള, പിണറായിയുമായുള്ള ഒരു അവിശുദ്ധ കൂട്ടുകെട്ട് ട്വന്റി ട്വന്റി ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് എറണാകുളത്ത് മാത്രം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരിക്കുന്നത്. ശ്രീനിവാസന്‍ കേരളത്തില്‍ എത്രയോ മതിപ്പുള്ള ആളാണ്. എനിക്ക് വലിയ ആരാധനയുണ്ട് ശ്രീനിവാസന്‍. പ്രകൃതി സംരക്ഷണത്തിനും ജൈവ കൃഷിക്കുമൊക്കെ വേണ്ടി അദ്ദേഹം നല്‍കുന്ന സംഭാവനകള്‍ വളരെ നല്ലതാണ്. ജൈവ കൃഷിയ്‌ക്കൊ വേണ്ടി നില്‍ക്കുന്ന ശ്രീനിവാസന്‍ ഏറ്റവും കൂടുതല്‍ മാലിന്യങ്ങള്‍ തള്ളിവിടുന്ന ഒരു കമ്പനിയുടെ പേരിലുള്ള സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചു എന്നുള്ളതില്‍ അത്ഭുതം തോന്നുന്നു.
Previous Post Next Post