കോയമ്പത്തൂർ : അനുവാദമില്ലാതെ പ്ലേറ്റില്‍നിന്ന് പൊറോട്ട എടുത്തുകഴിച്ച 25കാരനെ 52കാരന്‍ തല്ലിക്കൊന്നു. കോയമ്പത്തൂർ എടയാര്പാളയം സ്വദേശി ജയകുമാറിനെയാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ തൊഴിലാളിയായ വെള്ളിങ്കിരിയെ പൊലീസ് അറസ്റ്റ് ചെയ്തു.
സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ചിരുന്ന ജയകുമാര്‍ സമീപത്തെ തട്ടുകടയിലിരുന്ന് പൊറോട്ട കഴിക്കുന്ന വെള്ളിങ്കിരിയുടെ പ്ലേറ്റില്‍നിന്ന് അനുവാദമില്ലാതെ ഒരു കഷണം പൊറോട്ട എടുത്തുകഴിച്ചു. ഇത് വെള്ളിങ്കിരി ചോദ്യംചെയ്യുകയും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ചെയ്തു. തുടർന്ന് വെള്ളിങ്കിരി തടിക്കഷണം കൊണ്ട് ജയകുമാറിന്റെ തലയിലും മുഖത്തും തുടര്‍ച്ചയായി അടിക്കുകയായിരുന്നു. സാരമായി മര്‍ദ്ദനമേറ്റ ജയകുമാര്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.