വാക്സി​ന്‍ സ്വീ​ക​രി​ച്ച 36 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വാ​യ സം​ഭ​വ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്.

‌​ 
 

ഇ​ത് ഒ​ട്ടും ആ​ശ​ങ്ക​യ്ക്ക് വ​ക ന​ല്‍​കു​ന്ന കാ​ര്യ​മ​ല്ല. വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​വ​ര്‍​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വാ​യാ​ല്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ടാ​നോ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​കാ​നോ ഉ​ള്ള സാ​ധ്യ​ത തീ​ര്‍​ത്തും വി​ര​ള​മാ​ണെ​ന്നും സം​സ്ഥാ​ന കോ​വി​ഡ്-19 വി​ദ​ഗ്ധ​സ​മി​തി അം​ഗ​വും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ക​മ്യൂ​ണി​റ്റി മെ​ഡി​സി​ന്‍ വി​ഭാ​ഗം അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റു​മാ​യ ഡോ.​ടി.​എ​സ്. അ​നീ​ഷ് പ​റ​ഞ്ഞു.

ഇ​വ​രി​ല്‍ നി​ന്നും മ​റ്റു​ള്ള​വ​രി​ലേ​ക്ക് രോ​ഗം പ​ക​രാ​നു​ള്ള സാ​ധ്യ​ത​യും വ​ള​രെ കു​റ​വാ​ണ്. വാ​ക്‌​സി​ന്‍ വി​ത​ര​ണം തു​ട​ങ്ങി​യ​തി​നു ശേ​ഷം ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കി​ട​യി​ല്‍ കോ​വി​ഡ് നി​ര​ക്ക് കു​റ​ഞ്ഞ​ത് വാ​ക്‌​സി​ന്‍റെ ഫ​ല​പ്രാ​പ്തി​യെ ത​ന്നെ​യാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കോ​വി​ഡ് പോ​സി​റ്റീ​വാ​യ 36 പേ​രി​ല്‍ 12 പേ​ര്‍ വാ​ക്‌​സി​ന്‍റെ ര​ണ്ടാ​മ​ത്തെ ഡോ​സും സ്വീ​ക​രി​ച്ച് ര​ണ്ടാ​ഴ്ച പൂ​ര്‍​ത്തീ​ക​രി​ച്ചി​രു​ന്ന​വ​രാ​ണ്. മ​റ്റ് 24 പേ​ര്‍ ഒ​രു ഡോ​സ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച് 28 ദി​വ​സ​ത്തെ ഇ​ട​വേ​ള​യി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. എ​ല്ലാ​വ​ര്‍​ക്കും കോ​വി​ഷീ​ല്‍​ഡ് ആ​യി​രു​ന്നു കു​ത്തി​വ​ച്ച​ത്.

കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​യും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ലെ​യും ര​ണ്ടു വീ​തം ജീ​വ​ന​ക്കാ​രും ഉ​ദു​മ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ആ​റ് ജീ​വ​ന​ക്കാ​രും വാ​ക്‌​സി​നെ​ടു​ത്ത​തി​നു​ശേ​ഷം രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.
Previous Post Next Post