കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാമ്പാടി യൂണിറ്റിന്റെ 43-ാമതു വാർഷിക പൊതുയോഗം നടന്നു



 പാമ്പാടി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാമ്പാടി യൂണിറ്റിന്റെ 43-ാമതു വാർഷിക പൊതുയോഗം ഇന്നലെ  നടന്നു
യൂണിറ്റ് പ്രസിഡന്റ് ഷാജി പി. മാത്യുവിന്റെ അദ്ധ്യക്ഷതയിൽ പാമ്പാടി മർച്ചന്റ് ഭവനിൽ വെച്ച് കൂടി .


ജില്ലാ പ്രസിഡന്റ് ശ്രീ M.K. തോമസുകുട്ടി യോഗം ഉത്ഘാടനം ചെയ്തു. കോവിഡ് പ്രതിരോധ മുന്നണി പോരാളികളായ ആരോഗ്യ പ്രവർത്തകരെ ആദരിയ്ക്കൽ ചടങ്ങ് ജില്ലാ ജനറൽ സെക്രട്ടറി ശ്രീ AK N പണിക്കർ നിർവ്വഹിച്ചു.

യൂണിറ്റ് ജനറൽ സെക്രട്ടറി ശ്രീ കുര്യൻ സക്കറിയ, രക്ഷാധികാരി ശ്രീ ചെറിയാൻ ഫിലിപ്പ്, താലുക്ക് സെക്രട്ടറി ജോർജ്ജുകുട്ടി M ജോർജ്ജ് , താലൂക്ക് ട്രഷറർ എബി സി കുര്യൻ, സെക്രട്ടറി പി.ജി.ബാബു, യൂത്ത് വിംഗ് പ്രസിഡന്റ് ജയേഷ് കുര്യൻ , വനിതാ വിംഗ് പ്രസിഡന്റ് ശ്രീമതി മറിയാമ്മ മാണി, യൂത്ത് വിംഗ് ട്രഷറർ രാജീവ് ട, യൂണിറ്റ് ട്രഷറാർ ശ്രീകാന്ത് കെ പിള്ള , ആരോഗ്യ പ്രവർത്തകരായ ഗവ.താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. മനോജ്.കെ. അര വിന്ദ്, മെഡിക്കൽ ഓഫീസർമാരായ ഡോ. സ്വപ്ന മഞ്ജരി , ഡോ.രജ്ഞു S V, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ രാജശേഖരൻ ഉണ്ണിത്താൻ, ജെബി കുര്യൻ, ഗോപകുമാർ M. ഷിൽജ കെ തങ്കപ്പൻ , എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.
കോവിഡ് വാക്സിനേഷൻ, നിരന്തരം ജനങ്ങളുമായി സമ്പർക്കത്തിൽ ഏർപ്പെടുന്ന വ്യാപാരി സമൂഹത്തിന് പ്രത്യേക മുൻഗണന നൽകി ,എല്ലാ വ്യാപാരികൾക്കും വാക്സിനേഷൻ എടുക്കുന്നതിനുള്ള സംവിധാനം ഉണ്ടാക്കി തരുന്നതിന് സർക്കാരിന് നിവേധനം സമർപ്പിച്ചു.
Previous Post Next Post