രാജ്യത്ത് 45 വയസ് കഴിഞ്ഞവർക്കുള്ള വാക്‌സീനേഷൻ നാളെ ആരംഭിക്കും.



തിരുവനന്തപുരം: രാജ്യത്ത് 45 വയസ് കഴിഞ്ഞവർക്കുള്ള വാക്‌സീനേഷൻ നാളെ ആരംഭിക്കും. കേരളത്തിൽ ഒരു ദിവസം രണ്ടര ലക്ഷം പേർക്ക് വീതം വാക്സീന്‍ നൽകും. ഇതിനായി അധിക കേന്ദ്രങ്ങൾ തുറന്നു. 

സർക്കാർ,​ സ്വകാര്യ ആശുപത്രികളിൽ വാക്സീനേഷൻ സൗകര്യമുണ്ട്. 45 വയസിനു മുകളിലുള്ള മറ്റു രോഗങ്ങളില്ലാത്തവർക്കും മുൻകൂർ രജിസ്‌ട്രേഷനില്ലാതെ സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ വാക്സീൻ സ്വീകരിക്കാം.

ആധാർ കാർഡ് നിർബന്ധമാണ്. രാജ്യത്ത് ആകെ 20 കോടി ആളുകൾക്ക് വാക്സീൻ നൽകാനാണ് തീരുമാനം.


Previous Post Next Post