നിയന്ത്രണം വിട്ട ബൈക്കും,കാറും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു.







കോട്ടയത്ത് ഒളശ്ശയിൽ അപകടം നിയന്ത്രണം വിട്ട ബൈക്കും,കാറും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു.
ഒളശ്ശ കാനാപ്പള്ളിയിൽ ഷാനുവാണ് (19) മരിച്ചത്. ഒളശ്ശ ഹൈസ്കൂൾ ജംഗ്ഷൻ സമീപം ഇന്ന് ഉച്ചയോടെയാണ് അപകടം.

കുടയംപടി ഭാഗത്തേക്ക് പോവുകയായിരുന്ന ഷാനു സഞ്ചരിച്ചിരുന്ന ബൈക്കിൽ എതിർദിശയിൽ എത്തിയ കാർ ഇടിക്കുകയായിരുന്നു. റോഡിൽ തലയിടിച്ചാണ് ഷാനു വീണത്.തുടർന്ന്
അപകടം പറ്റിയ കാറിൽ തന്നെ യാത്രക്കാരും, നാട്ടുകാർ ചേർന്ന് ഉടൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

Previous Post Next Post