തെരഞ്ഞെടപ്പ് മുന്നിൽക്കണ്ടുള്ള നടപടിയാണ് കസ്റ്റംസിന്റേതെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തരം വാർത്തകൾ പ്രതീക്ഷിച്ചിരുന്നു. കസ്റ്റംസ് വിളിച്ചെന്ന് കരുതി അവർ പ്രതിയാക്കണമെന്നില്ലല്ലോ എന്നും ആനത്തലവട്ടം ആനന്ദൻ പറഞ്ഞു.
യൂണിടാക് എംഡി സന്തോഷ് ഈപ്പൻ നൽകിയ ഐഫോണുകളിൽ ഒരെണ്ണം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ഉപയോഗിച്ചതെന്ന വിവരം ഇന്ന് പുറത്തുവന്നിരുന്നു. 1.13 ലക്ഷം രൂപയുടെ ഫോണാണ് വിനോദിനി ഉപയോഗിച്ചത്.
വിനോദിനിയ്ക്ക് ഫോൺ എങ്ങനെ ലഭിച്ചെന്ന കാര്യം കസ്റ്റംസ് അന്വേഷിക്കും. ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ വിനോദിനിയ്ക്ക് കസ്റ്റംസ് നോട്ടീസ് നൽകിയിട്ടുണ്ട്. സന്തോഷ് ഈപ്പനെ വിനോദിനി വിളിച്ചിരുന്നതായും കസ്റ്റംസ് പറയുന്നു.