പു​തി​യ കേ​ര​ളം മോ​ദി​ക്കൊ​പ്പം :എൻഡിഎ യുടെ തിരഞ്ഞെടുപ്പ്






പു​തി​യ കേ​ര​ളം മോ​ദി​ക്കൊ​പ്പം :എൻഡിഎ യുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം.
വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു​ള്ള എ​ൻ​ഡി​എ പ്ര​ചാ​ര​ണ മു​ദ്രാ​വാ​ക്യം പ്ര​ഖ്യാ​പി​ച്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ.

പു​തി​യ കേ​ര​ളം മോ​ദി​ക്കൊ​പ്പം എ​ന്ന​താ​ണ് മു​ദ്രാ​വാ​ക്യം. 

ബി​ജെ​പി അ​ധ്യ​ക്ഷ​ൻ കെ ​സു​രേ​ന്ദ്ര​ൻ ന​യി​ച്ച വി​ജ​യ യാ​ത്ര​യു​ടെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ വ​ച്ചാ​ണ് മു​ദ്രാ​വാ​ക്യം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്.

വി​ജ​യ് യാ​ത്ര​യു​ടെ സ​മാ​പ​ന​വേ​ദി​യി​ൽ ന​ട​ൻ ദേ​വ​ൻ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. കേ​ര​ള പീ​പ്പി​ൾ​സ് എ​ന്ന സ്വ​ന്തം പാ​ര്‍​ട്ടി​യെ ബി​ജെ​പി​യി​ൽ ല​യി​പ്പി​ച്ചാ​ണ് ദേ​വ​ൻ സം​ഘ​ട​ന​യി​ലേ​ക്ക് വ​ന്ന​ത്. ദേ​വ​നെ കൂ​ടാ​തെ സം​വി​ധാ​യ​ക​ൻ വി​നു കി​രി​യ​ത്ത്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മു​ൻ സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​നും പ​ന്ത​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ അ​ധ്യ​ക്ഷ​നു​മാ​യ പ​ന്ത​ളം പ്ര​ഭാ​ക​ര​ൻ, മു​ൻ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നും തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​റു​മാ​യി​രു​ന്ന കെ.​വി.​ബാ​ല​കൃ​ഷ്ണ​ൻ, ന​ടി രാ​ധ തു​ട​ങ്ങി​യ​വ​രും ഞാ​യ​റാ​ഴ്ച ബി​ജെ​പി​യി​ൽ‌ ചേ​ർ​ന്നു.


Previous Post Next Post