മന്ത്രി കടകംപള്ളി സുരേന്ദ്രനോട് വിശദീകരണം ചോദിക്കുന്നതിലൂടെ സിപിഎം നിലപാട് വ്യക്തമായെന്ന് കെ. സുരേന്ദ്രൻ

കാസർകോട്: മന്ത്രി കടകംപള്ളി സുരേന്ദ്രനോട് വിശദീകരണം ചോദിക്കുന്നതിലൂടെ ശബരിമല വിഷയത്തിൽ സിപിഎമ്മിന്റെ നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമായതായി
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്പീക്കർ പി.ശ്രീരാമകൃഷ്ണനെതിരായ മൊഴി അതീവ ഗുരുതരമാണ്. സ്പീക്കർ സ്ഥാനത്തിന് കളങ്കമുണ്ടാക്കുന്ന പ്രവൃത്തിയാണ് ഉണ്ടായതെന്നും സുരേന്ദ്രൻ മഞ്ചേശ്വരത്ത് പറഞ്ഞു.

വിശ്വാസ സംരക്ഷണത്തിന് യാതൊരു വിലയുമില്ലെന്നാണ് സിപിഎം ഇപ്പോഴും കരുതുന്നത്. ശബരിമലയിൽ യുവതികളെ കയറ്റിയത് തെറ്റായിപ്പോയെന്ന കടകംപള്ളിയുടെ പ്രസ്താവനയിൽ വിശദീകരണം ചോദിക്കുമെന്നാണ് സീതാറാം യെച്ചൂരി പറയുന്നത്. ഇതിനർത്ഥം സിപിഎം പഴയ നിലപാടിൽ നിന്ന് പിന്നോട്ട് പോയിട്ടില്ല എന്നാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

സ്പീക്കർക്കെതിരായ മൊഴി അതീവ ഗുരുതരമാണ്. സ്പീക്കർ പദവി ദുരുപയോഗം ചെയ്തുവെന്നും ശുദ്ധി ക്രിയക്കായി എൻഡിഎ നിയമസഭയിലെത്തണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഭിപ്രായപ്പെട്ടു. ബിഎൽഒമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ രാഷ്ട്രീയം കളിച്ച് തപാൽ വോട്ടുകൾ ദുരുപയോഗം ചെയ്യുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

Previous Post Next Post