കണ്ണൂര്‍: മുതിര്‍ന്ന നേതാവ് പി ജയരാജന് സീറ്റ് നിഷേധിച്ചതില്‍ സി പി എമ്മിനുളളില്‍ പ്രതിഷേധം. ജയരാജന് സീറ്റ് നല്‍കാത്തത് നീതികേടാണെന്ന് ആരോപിച്ച് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ധീരജ് കുമാര്‍ രാജിവച്ചു. വരുംദിവസങ്ങളില്‍ കണ്ണൂരിലെ സി പി എം രാഷ്ട്രീയത്തില്‍ കൂടുതല്‍ പൊട്ടിത്തെറിയുണ്ടാകുമെന്നാണ് വിവരം.
സംസ്ഥാന കമ്മിറ്റിയില്‍ പി ജയരാജനു വേണ്ടി വാദിക്കാന്‍ ആരുമുണ്ടായിരുന്നില്ലെന്നാണ് അദ്ദേഹവുമായി അടുപ്പമുളളവര്‍ പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തില്‍ നടന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലും പി ജയരാജന്റെ പേര് ഉയര്‍ന്നിരുന്നില്ല.
വ്യക്തി പൂജ വിവാദത്തിന്റെ പേരില്‍ പി ജയരാജനോട് മുഖ്യമന്ത്രി പിണറായി വിജയനുളള അതൃപ്‌തി ഇനിയും അവസാനിച്ചിട്ടില്ലെന്നാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അദ്ദേഹത്തിന്റെ പേര് പരിഗണിക്കാതിരുന്നതിന് കാരണമെന്നാണ് പാര്‍ട്ടിക്കുളളില്‍ ഉയരുന്ന വിമര്‍ശനം.
അമ്ബലപ്പുഴയില്‍ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് കണ്ണൂരില്‍ ജയരാജനെ അനുകൂലിച്ചുളള രാജി വിവാദവും ഉടലെടുത്തിരിക്കുന്നത്. സി പി എമ്മില്‍ സാധാരണഗതിയില്‍ കണ്ടുവരാത്ത സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അപസ്വരങ്ങള്‍ നേതാക്കള്‍ക്ക് തലവേദനയാവുകയാണ്.