തൃശൂർ : ഒല്ലൂരില്‍ ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം ഭര്‍ത്താവ് ജീവനൊടുക്കി.
ഉല്ലാസ്നഗറില്‍ റിട്ട. കെഎസ്ആര്‍ടിസി ഡ്രൈവര്‍ അഞ്ചേരി രാജന്(66) ആണ് ഭാര്യ ഓമന(60)യെ വെട്ടിക്കൊന്നത്. തുടര്‍ന്ന് ഇയാള്‍ തീകൊളുത്തി ജീവനൊടുക്കുകയായിരുന്നു.
ശനിയാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം. കുടുംബ വഴക്കും സാമ്പത്തിക പ്രശ്നങ്ങളുമാണ് കൊലയ്ക്ക് പിന്നിലെ കാരണം. പിടിച്ചുമാറ്റാന്‍ ശ്രമിച്ച മക്കള്‍ക്കും പരിക്കുണ്ട്. പരിക്കേറ്റ ഓമനയെ ആശുപത്രിയിലെത്തിക്കാന്‍ അയല്‍വാസികള്‍ ശ്രമിച്ചുവെങ്കിലും മരണം സംഭവിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്തു.