തീയറ്ററുകളുടെ പ്രവർത്തന സമയം ഉച്ചയ്ക്ക് 12 മുതൽ അർധരാത്രി 12 വരെയാക്കി. നേരത്തെ ഇത് രാവിലെ ഒൻപത് മുതൽ രാത്രി ഒൻപത് വരെയായിരുന്നു.
കോവിഡിനെത്തുടർന്ന് അടച്ചിട്ട തീയറ്ററുകൾ തുറന്നപ്പോൾ ഏർപ്പെടുത്തിയ പ്രദർശന സമയ നിയന്ത്രണം മാറ്റാൻ കോവിഡ് കോർ കമ്മിറ്റി സർക്കാരിനു ശിപാർശ നൽകിയിരുന്നു. ഇതോടെയാണ് സർക്കാർ ഇന്ന് സെക്കൻഡ് ഷോയ്ക്ക് അനുമതി നൽകി ഉത്തരവിറക്കിയത്.
കഴിഞ്ഞ മാസങ്ങളിൽ പുറത്തിറങ്ങിയ സിനിമകൾക്കു സെക്കൻഡ് ഷോ ഇല്ലാതിരുന്നതിനാൽ കാര്യമായ വരുമാനമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ ഏകദേശം 30 സിനിമകളുടെ റിലീസ് മാറ്റിവച്ചിരിക്കുകയാണ്.