ചികിത്സക്കുള്ള യാത്ര മരണത്തിലേക്കായി...റാന്നിയിൽ അപകടത്തിൽ പമ്പാവാലി സ്വദേശി വീട്ടമ്മ ദാരുണമായി മരിച്ചു.

ചികിത്സക്കുള്ള യാത്ര മരണത്തിലേക്കായി...റാന്നിയിൽ അപകടത്തിൽ പമ്പാവാലി സ്വദേശി വീട്ടമ്മ ദാരുണമായി മരിച്ചു.ഭർത്താവും അമ്മയും മകനും ബന്ധുവും ഉൾപ്പെടെയുള്ളവർക്ക് പരിക്ക്... അപകടം സംഭവിച്ചത് ചികിത്സക്കായി ആശുപത്രിയിലേക്ക് പോകുമ്പോൾ...
തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ ചികിത്സക്കായി ബന്ധുക്കൾക്കൊപ്പം കാറിൽ സഞ്ചരിക്കുന്നതിനിടെ അപകടത്തിൽ പെട്ട് വീട്ടമ്മ മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭർത്താവ് ഉൾപ്പെടെയുള്ള



 ബന്ധുക്കൾക്ക്‌ പരിക്ക്. ഇന്നലെ ഞായറാഴ്ച രാത്രി 12 മണിയോടെ റാന്നിയിൽ പാലത്തിന് മുമ്പ് പെട്രോൾ പമ്പിന് മുൻഭാഗത്ത് റോഡിൽ കലുങ്കിന് സമീപം ആണ് അപകടം. കണമല പമ്പാവാലി കീരിത്തോട് കൊല്ലംപറമ്പിൽ സതീഷിന്റെ ഭാര്യ മിനി (47) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭർത്താവ് സതീഷ്, മിനിയുടെ അമ്മ രാജമ്മ , ഇളയ മകനും പത്താം ക്ലാസ് വിദ്യാർത്ഥിയുമായ സച്ചു, ബന്ധുവും ഏറ്റുമാനൂർ സ്വദേശിയുമായ ഡ്രൈവർ എന്നിവരെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  മകന് നിസാര പരിക്കാണുള്ളത്. ഇവർ സഞ്ചരിച്ച ആൾട്ടോ കാർ സ്വിഫ്റ്റ് കാറുമായി ഇടിച്ചാണ് അപകടം സംഭവിച്ചത്.  മിനിയെ തിരുവനന്തപുരത്ത് തുടർചികിത്സക്ക് കൊണ്ടുപോകുമ്പോഴാണ് അപകടത്തിൽ പെട്ടത്.
Previous Post Next Post