കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാനില്ലെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജന്‍. സിപിഎം പിബി അംഗത്തിനെതിരെ ദേശീയ സെക്രട്ടറി മത്സരിക്കേണ്ടെന്ന ഫോര്‍വേഡ് ബ്ലോക്ക് കേന്ദ്ര കമ്മിറ്റി നിലപാട് സംസ്ഥാന കമ്മിറ്റിയും അംഗീകരിക്കുകയായിരുന്നു.
മത്സരിക്കാനില്ലെന്ന തീരുമാനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അറിയിച്ചു. ഇതോടെ ധര്‍മ്മടത്ത് പകരം ആളെ കോണ്‍ഗ്രസിന് കണ്ടെത്തേണ്ടി വരും.
ദേരാജനെ മത്സരിപ്പിക്കാമെന്ന പ്രതീക്ഷയില്‍ ധര്‍മ്മടം മണ്ഡലം കോണ്‍ഗ്രസ് ഒഴിച്ചിട്ടിരിക്കുകയാണ്. താന്‍ അല്ലാതെ പാര്‍ട്ടിയുടെ മറ്റാരെങ്കിലും മത്സരിച്ചാല്‍ മതിയെങ്കില്‍ അതിന് തയാറാണെന്നും ദേവരാജന്‍ കോണ്‍ഗ്രസ് നേതൃത്വത്തേട് വ്യക്തമാക്കിയിട്ടുണ്ട്.
മുൻ സംസ്ഥാന പ്രസിഡന്റും ദേശീയ സമിതി അംഗവുമായ സി.കെ. പത്മനാഭനാണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി.