മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത് ഭക്തരെ കബളിപ്പിക്കാൻ തിരഞ്ഞെടുപ്പുകാലത്ത് നടത്തുന്ന ചെപ്പടിവിദ്യ മാത്രമാണ്.
ജനങ്ങളെ നേരിടാൻ ജാള്യമുള്ളതിനാൽ പുതിയ മാർഗംതേടുകയാണെന്നും പന്തളം കൊട്ടാരം നിർവാഹകസമിതി പ്രതികരിച്ചു.
ആത്മാർഥതയുണ്ടെങ്കിൽ ഇനിയൊരിക്കലും ക്ഷേത്രാചാരലംഘനം നടത്തില്ലെന്ന് ഇടതുമുന്നണി പരസ്യപ്രഖ്യാപനം നടത്തണം.
സുപ്രീംകോടതിയിൽ ശബരിമല വിഷയത്തിൽ ഭക്തരെ അനുകൂലിച്ച് പുതിയ സത്യവാങ്മൂലം നൽകണം. അയ്യപ്പഭക്തർക്കെതിരായ കേസുകൾ പിൻവലിക്കുമെന്ന് പറഞ്ഞതുപോലും സർക്കാർ നടപ്പാക്കിയില്ല. മന്ത്രിയുടെ പ്രസ്താവനയെ വിശ്വാസികൾ പുച്ഛിച്ചുതള്ളുമെന്നും കൊട്ടാരം നിർവാഹകസമിതി അറിയിച്ചു.