കോഴിക്കോട് നോർത്ത് മണ്ഡലത്തിൽനിന്നും മത്സരിക്കാനുള്ള തീരുമാനത്തിൽനിന്നുമാണ് രഞ്ജിത് പിൻമാറിയത്. ഇക്കാര്യം അദ്ദേഹം സിപിഎം നേതൃത്വത്തെ അറിയിച്ചു.
ചൊവ്വാഴ്ചയാണ് മത്സരിക്കാൻ തയാറാണെന്ന് ചൂണ്ടിക്കാട്ടി രഞ്ജിത്ത് രംഗത്തെത്തിയത്. എന്നാൽ സിപിഎമ്മിലെ ഒരു വിഭാഗം തന്നെ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ഇന്ന് നടന്ന സിപിഎം ജില്ലാ കമ്മിറ്റിയിലും വിഷയം ചർച്ചയ്ക്കെത്തി. ഇതിനു പിന്നാലെയാണ് രഞ്ജിത്തിന്റെ പിന്മാറ്റം. ഇതോടെ എ. പ്രദീപ് കുമാറിന് നോർത്തിൽ ജനവിധി തേടാനുള്ള സാധ്യതയേറി.